TOP NEWS| മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് പ്രതിപക്ഷം

0

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം. സുപ്രീം കോടതിയിലെ ഇടപെടൽ കാര്യക്ഷമമായില്ലെന്നും പ്രതിപക്ഷം വിമർശിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. രമേശ് ചെന്നിത്തലയാണ് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങൾക്ക് ഭയമുണ്ട്. തമിഴ്നാടിന് വെള്ളം കൊടുക്കുന്നതിന് തങ്ങൾ എതിരല്ല,പക്ഷേ ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. തമിഴ്നാട് മന്ത്രിയെപ്പോലെയാണ് മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നത്. അദ്ദേഹം ഇനിയെങ്കിലും കേരളത്തിലെ മന്ത്രിയായി ഉയരണം. മുല്ലപ്പെരിയാറിനെ കാര്യത്തിൽ സർക്കാരിന് ഒരു നിലപാട് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. 139 അടിയാക്കിയപ്പോൾ സ്വാഗതം ചെയ്തത് കേരളത്തിലെ താൽപ്പര്യത്തിന് വിരുദ്ധമാണ്. 120 അടി മതിയെന്ന് പറഞ്ഞ് മനുഷ്യ ചങ്ങല പിടിച്ച സി.പി.എം നേതാക്കൾ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ രണ്ട് സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കണം. ഇരു സംസ്ഥാനങ്ങളിലേയും സർവ്വകക്ഷി യോഗം ചേരനാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like