TOP NEWS| സൗദിയിലെ വാഹനങ്ങളിൽ കുട്ടികൾക്ക് സേഫ്റ്റി സീറ്റ് നിർബന്ധം

0

സൗദി അറേബ്യയിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് ചൈൽഡ് സേഫ്റ്റി സീറ്റ് നിർബന്ധമെന്ന് ട്രാഫിക് വിഭാഗം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിലിരുത്തുന്നതും നിയമ വിരുദ്ധമാണ്. ഇക്കാര്യം പരിശോധിച്ച് 500 റിയാൽ വരെ ട്രാഫിക് വിഭാഗം പിഴയീടാക്കിത്തുടങ്ങി. കുട്ടികൾ വാഹനത്തിലുണ്ടാകുമ്പോൾ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കാത്തവർക്കാണ് പിഴ ചുമത്തുന്നത്. കുട്ടികളെ പിൻസീറ്റിലേ കുട്ടികളെ ഇരുത്താവൂ. ഇവർക്ക് പ്രത്യേകം സീറ്റ് ഘടിപ്പിച്ചിരിക്കണം.

You might also like