സ്വത്ത് തട്ടിയെടുക്കാൻ മരിച്ചവര്‍ ജീവനോടെയുണ്ടെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ്; വനിതാ ഡോക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി
ചെന്നൈ: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് പിന്നാലെ വനിതാ ഡോക്ടര്‍ അടക്കം രണ്ട് പേര്‍ക്കെതിരെ നടപടിക്കൊരുങ്ങി മെഡിക്കല്‍ കൗണ്‍സില്‍. റോയപ്പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. ആര്‍ ശാന്തിനി, ഹൊസൂരിലെ ഡോ. ബദ്രി പ്രസാദ് എന്നിവര്‍ക്കെതിരെയാണ് നടപടി .
മരണപ്പെട്ട വ്യക്തികള്‍ ജീവിച്ചിരിക്കുന്നുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണിത്. സ്വത്ത് തട്ടിയെടുക്കുന്നതിനാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ചത് .2015ല്‍ ആത്മഹത്യ ചെയ്ത കൃഷ്ണകുമാര്‍ എന്നയാള്‍ ജീവിച്ചിരിക്കുന്നുവെന്ന് കാണിച്ച് 2018ല്‍ ശാന്തിനി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.
2019ല്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഈ വിഷയം ചൂണ്ടിക്കാണിച്ച് പരാതി നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കൃഷ്ണകുമാറിന്റെ ബന്ധുക്കള്‍ വസ്തുക്കൾ വിൽപ്പന നടത്തിയെന്നതാണ് കൗണ്‍സിലിന് ലഭിച്ച പരാതി.