TOP NEWS| ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ സാധ്യത; മിനിമം ചാര്‍ജ് പത്ത് രൂപയാക്കുംബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ സാധ്യത; മിനിമം ചാര്‍ജ് പത്ത് രൂപയാക്കും

0

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ സാധ്യത. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും പത്ത് രൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉടന്‍ കൂട്ടില്ലെന്നാണ് സൂചന. ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ആന്‍റണി രാജു അനുഭാവപൂര്‍ണമായ നിലപാടെടുത്തതോടയാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാലസമരം പിന്‍വലിച്ചത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നായിരുന്നു ആവശ്യമെങ്കിലും യാത്രക്കാരുടെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മിനിമം നിരക്കില്‍ രണ്ടു രൂപയുടെവര്‍ധന വരുത്താനാണ് സര്‍ക്കാരിന്റെ ആലോചന. ഈ മാസം 18നകം തീരുമാനമുണ്ടാകും. മന്ത്രിയുടെ നിലപാടിനെ ബസ് ജീവനക്കാരും സ്വാഗതം ചെയ്യുന്നു.

https://www.mediaoneonline.com/kerala/private-bus-fare-may-increase-in-kerala-157842?utm_campaign=pubshare&utm_source=Facebook&utm_medium=114179211991766&utm_content=auto-link&utm_id=6
You might also like