TOP NEWS| ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കി
ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കി. വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയിൽ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിർദേശം.ഈ വിഷയത്തിൽ വരുന്ന അധിക ചെലവുകൾ അടുത്തവർഷം അവസാനംവരെ സർക്കാർ വഹിക്കും. സുൽത്താന്റെ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസർ വില 258 ബൈസയിലും സഥിരമായി നിൽക്കാനാണ് സാധ്യത. ഇതനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നത് ഒരു വർഷേത്തക്ക് ഒമനിലെ വാഹന ഉപഭോക്താക്കളെ ബാധിക്കില്ല.