ചോർച്ച പലവഴി; 10 അടി ഉയരത്തിലുള്ള ഗാലറിയിൽ മി‍നിറ്റിൽ 97.695 ലീറ്റർ വെള്ളം.

0
  • തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ചോർച്ചയുടെ അളവിനെക്കുറിച്ചുള്ള കൃത്യമായ കണക്കു തിട്ടപ്പെടുത്താൻ കഴിയാതെ കേരളവും തമിഴ്നാടും. അണക്കെട്ടിലെ ചോർച്ചയുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നു സുപ്രീം കോടതി ശനിയാഴ്ച തമിഴ്നാടി‍നോടു നിർദേശിച്ചെങ്കിലും പല വഴി‍കളിലൂടെ വെള്ളം ചോരുന്ന‍തിനാൽ ആധികാരികമായ കണക്ക് ശേഖരിക്കാൻ കഴിയാത്ത സാഹചര്യമാണ്. അണക്കെട്ടിൽ നിന്നു ഗാലറിയിലേക്കു വരുന്ന വെള്ളത്തിന്റെ (സീപ്പേജ് വാട്ടർ) അളവ് പരിശോധിച്ചു രേഖപ്പെടുത്തുന്നതു തമിഴ്നാടാണ്. ഡാമിന്റെ പൂർണ നിയന്ത്രണം തമിഴ്നാ‍ടിനായതിനാൽ, ഇവർ നൽകുന്ന കണക്ക് റജിസ്റ്ററിൽ ചേർക്കുന്ന ജോലി മാത്രമാണു കേരളത്തിലെ ഉദ്യോഗസ്ഥർക്ക്. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയും ഉപസമി‍തിയും അണക്കെട്ടിൽ പരിശോധന നടത്തുമ്പോൾ കേരളത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തമിഴ്നാട് സീപ്പേജ് വാ‍ട്ടറിന്റെ കണക്കെടുക്കുക. 
You might also like