രാജ്യത്ത് 10,229 പേർക്ക് കൂടി കോവിഡ് ; 125 മരണം

0

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,229 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 9.2% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് . പുതുതായി 125 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 4,63,655 ആയി ഉയർന്നു .11,926 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്താകമാനം 3,38,49,785 പേര്‍ രോഗമുക്തരായി. അതെ സമയം കഴിഞ്ഞ ദിവസം 5,848 എണ്ണവും 46 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  രാജ്യത്ത് ഇതുവരെ 3,44,47,536 പേര്‍ കോവിഡ് ബാധിതരായി. 1,34,096 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 523 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത് .സജീവ രോഗികള്‍ നിലവില്‍ ഒരു ശതമാനത്തിന് താഴെയാണ്. 0.39% ആണ് സജീവ രോഗികള്‍. ആകെ രോഗമുക്തി നിരക്ക് 98.26% ആയി തുടരുന്നു . പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.12% ആയി കുറഞ്ഞു. പ്രതിവാര ടിപിആര്‍ 0.99% ആയും താഴ്ന്നു. അതെ സമയം രാജ്യത്ത് 112.34 കോടി( 1,12,34,30,478 ) ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

You might also like