TOP NEWS| കുവൈത്തിൽ സ്വദേശി സംവരണം പാലിക്കാത്തതിന് പിഴ വർദ്ധിപ്പിക്കുന്നു
കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശി സംവരണം പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കുന്നു. സർക്കാരിതര കമ്പനികളിലെ സ്വദേശി അനുപാതം പുനർനിർണയിക്കാനും മാൻപവർ അതോറിട്ടി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 25 ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ നിശ്ചിത ശതമാനം ജീവനക്കാർ കുവൈത്തികൾ ആകണമെന്നാണ് ചട്ടം. ഇത് പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ വർദ്ധിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. മാൻപവർ അതോറിറ്റിയിലെ നാഷണൽ ലേബർ വിഭാഗം നേരത്തെ സിവിൽ സർവീസ് കമ്മീഷൻ കൈമാറിയ നിർദേശം ഇപ്പോൾ മന്ത്രിസഭയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്.