TOP NEWS| വാട്‌സാപ്പ് അലേര്‍ട്ട് വരെ സ്‌ക്രീനിൽ; ഇത് പുതിയ സുസുക്കി അവെനിസ് 125
രണ്ടു പേരെയും വച്ച് ഒരു കയറ്റം കയറാൻ പോലും ബുദ്ധിമുട്ടിയിരുന്ന ഗിയർലെസ് സ്‌കൂട്ടറുകളുടെ കാലം നമ്മൾ മറന്നു കാണാൻ ഇടയില്ല. 100 സിസി എഞ്ചിന്‍ തന്നെ ഗിയർലെസ് സ്‌കൂട്ടറുകൾക്ക് അലങ്കാരമായിരുന്നു. ബോഡിയിലും അധികം ഭംഗിയൊന്നും വേണ്ട എന്നൊക്കെയായിരുന്നു കുറച്ചുകാലം മുമ്പ് വരെ ഗിയർലെസ് സ്‌കൂട്ടറുകളുടെ ലോകം. ഇന്ന് പക്ഷേ ഗിയർലെസ് സ്‌കൂട്ടറുകൾ കടന്നുപോകുന്നത് അങ്ങേയറ്റം മത്സരാത്മകമായ ഒരു കാലഘട്ടത്തിലൂടെയാണ്. സിസി കൂട്ടിയും ഫീച്ചറുകൾ കൂട്ടിയും കമ്പനികൾ പരസ്പരം മത്സരിക്കുകയാണ്.