TOP NEWS| സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധം

0

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് തടയാനും ഇടപാടുകൾ സുതാര്യമാക്കാനുമാണ് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബർ നാലു മുതൽ വ്യാപാര സ്ഥാപനങ്ങളിൽ പുതിയ രീതി പ്രാബല്യത്തിലാകും.

You might also like