TOP NEWS| ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി സൗദി
സൗദിയിൽ ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കും. കച്ചവട സ്ഥാപനങ്ങളിൽ ഇറക്കുകയും തിരികെ അയക്കുകയും ചെയ്യുന്ന വസ്തുക്കളുടെ കണക്ക് പരിശോധിച്ചാകും ഇത്. അസ്വാഭാവികമായ ഇടപാടുകൾ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിക്ക് അനായാസം കണ്ടെത്താനാകും. 2022 ഫെബ്രുവരി 16 വരെ സൗദിയിലെ ബിനാമി സ്ഥാപനങ്ങൾക്ക് പദവി മാറാം. ഇതിനുള്ള സൗകര്യം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.