യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷം; ജർമനിയിൽ 65,371 പേർക്ക് രോഗബാധ
ബെർലിൻ: യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷം . ജർമനി, നെതർലൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ കൂടുന്നത്. ജർമനിയിൽ വ്യാഴാഴ്ച 65,371 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.