കരുതല്‍ ശേഖരം വിപണിയിലേക്ക്; ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര നീക്കം
ന്യൂഡൽഹി ∙ രാജ്യാന്തര തലത്തിൽ എണ്ണലഭ്യതയിൽ കുറവ് വരികയും വില കുതിച്ചുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി ഇന്ത്യ. കരുതൽ ശേഖരത്തിലുള്ള ക്രൂഡോയിൽ ശേഖരം പുറത്തെടുക്കാനാണു കേന്ദ്ര സർക്കാർ നീക്കം. 50 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യ വിപണിയിലെത്തിക്കുക. ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നേരത്തേ എക്സൈസ് തീരുവ കുറച്ചിരുന്നു.