മെഡിസെപ് ജനുവരിയിൽ; വാർഷിക പ്രീമിയം 6000 രൂപ; മാസം 500 രൂപ വീതം പിടിക്കും
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യാഥാർഥ്യമാകുന്നു. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകും. ജനുവരി മുതൽ നടപ്പാക്കാനാണ് ആലോചന. 6000 രൂപയാണ് വാർഷിക പ്രീമിയം തുക. ഇതു ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 500 രൂപ വീതം മാസത്തവണകളായി ഈടാക്കും.