TOP NEWS| കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങി യു.എസും ഇന്ത്യയും; സമ്മർദതന്ത്രം വിജയിക്കില്ലെന്ന് ഒപെക് രാജ്യങ്ങൾ
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് എണ്ണ ഉൽപാദക രാജ്യങ്ങൾ. ആവശ്യകത അനുസരിച്ചുള്ള എണ്ണ ലഭ്യത വിപണിയിലുണ്ടെന്നും ഒപെക് രാജ്യങ്ങൾ വ്യക്തമാക്കി. എന്നാൽ എണ്ണവില കുറക്കാൻ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാൻ തന്നെയാണ് ഇന്ത്യയുടെയുൾപ്പടെയുള്ള രാജ്യങ്ങളുടെ തീരുമാനം.