TOP NEWS| യുകെ, ജർമനി, ഇറ്റലി രാജ്യങ്ങളിൽ ‘ഒമിക്രോൺ’ കൊറോണ വൈറസ് സ്ഥിരീകരിച്ചു; അതിർത്തി അടച്ച് ഇസ്രായേൽ

0


ലണ്ടൻ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി. ഇസ്രായേലിൽ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുള്ള യാത്രക്കാർക്ക് രാജ്യം വിലക്ക് ഏർപ്പെടുത്തി. ഇസ്രായേൽ അതിർത്തികളും അടച്ചു. യുകെയിൽ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രിട്ടനിൽ രണ്ട് പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ജർമനി, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക് രാജ്യങ്ങളിലും ഒമിക്രോൺ കണ്ടെത്തി. യുഎഇ, ഒമാൻ, ബ്രസീൽ, കാനഡ എന്നിവ തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ, സൗദി എന്നിവ നേരത്തേ വിലക്ക് പ്രഖ്യാപിച്ചിരുന്നു. 9 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സ്വന്തം പൗരന്മാർക്കു മാത്രമാകും പ്രവേശനമെന്ന് ഓസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ ആദ്യ രണ്ട് ഒമിക്രോൺ കേസുകൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരിൽനിന്നാണെന്ന് ബ്രിട്ടൻ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ, ദക്ഷിണാഫ്രിക്കയിൽനിന്ന് നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ വിമാനം ഇറങ്ങിയ 61 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

ഇവരെ വിമാനത്താവളത്തിനു സമീപം ക്വാറന്റീനിലാക്കി. ഇവരിൽ ഒമിക്രോൺ വകഭേദം ഉണ്ടോയെന്നു കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മനുഷ്യരിലെ രോഗ പ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിനു കഴിയുമെന്നാണു വിലയിരുത്തൽ.

You might also like