TOP NEWS| ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ 61 പേർക്ക് കോവിഡ്; 13 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു, കനത്ത ജാഗ്രത

0



നെതർലൻഡ്‌സ്: ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതിൽ 13 പേർക്ക് പുതിയ വകഭേദമായ ഒമിക്രോൺ ആണെന്ന് ഞായറാഴ്ച പുറത്തുവന്ന പുതിയ ടെസ്റ്റ് റിപ്പോർട്ടിൽ കണ്ടെത്തി. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി ആംസ്റ്റർഡാമിലെത്തിയ യാത്രക്കാരിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡച്ച് ഹെൽത്ത് അതോറിറ്റി അറിയിച്ചു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് മുമ്പെത്തിയ വിമാനത്തിലെ യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേർക്ക് ഒമിക്രോൺ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നും കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു.

You might also like