ഒമിക്രോൺ: കുവൈത്ത് ആരോഗ്യമന്ത്രാലയം അതീവജാഗ്രതയിൽ

0

വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം അതീവജാഗ്രതയിൽ. പുതിയ വകഭേദം റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്‌ രാജ്യത്തേക്ക്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്താൻ ശിപാർശ ചെയ്തു. സുപ്രീംകൊറോണ എമർജൻസി കമ്മിറ്റി യോഗമാണ് മന്ത്രിസഭക്ക് ശിപാർശ സമർപ്പിച്ചത്. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം രാജ്യത്തെത്തുന്നത് തടയുക എന്നതിനാണ് അധികൃതർ പ്രഥമ പരിഗണന നൽകുന്നത്. രാജ്യത്തെത്തുന്നവർക്ക് പിസിആർ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വ്യോമയാന വകുപ്പ് കർശനമാക്കിയിട്ടുണ്ട്.

You might also like