വിദേശത്ത് വിതരണം ചെയ്ത മൂന്നരലക്ഷത്തോളം വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് കുവൈത്ത് അംഗീകാരം നൽകി
വിദേശ രാജ്യങ്ങളിൽ വിതരണം ചെയ്ത മൂന്നരലക്ഷത്തോളം കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് കുവൈത്ത് അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രാലയം. രണ്ടു ലക്ഷത്തിനടുത്ത അപേക്ഷകൾ വിവിധ കാരണങ്ങളാൽ നിരസിച്ചതായും അധികൃതർ അറിയിച്ചു. ആരോഗ്യമന്ത്രാലയം നിയോഗിച്ച സാങ്കേതിക സമിതിയാണ് വിദേശരാജ്യങ്ങളിൽവെച്ച് വാക്‌സിൻ എടുത്തവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അംഗീകാരം നൽകുന്നത്. കുവൈത്തിന് പുറത്തെ വെച്ച് വാക്‌സിൻ സ്വീകരിച്ചവർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.