ബെല്‍ജിയത്തില്‍ ഹിപ്പോകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
വൈറസ് സ്ഥിരീകരിച്ച ഹിപ്പോകള്‍ക്ക് മൂക്കൊലിപ്പല്ലാതെ മറ്റു ലക്ഷണങ്ങളൊന്നുമില്ല. ഹിപ്പോകള്‍ ഇപ്പോള്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. ”എന്‍റെ അറിവില്‍ ഹിപ്പോകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. പൂച്ചകളിലും കുരങ്ങുകളിലുമാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്” മൃഗശാലയിലെ വെറ്റിനറി ഡോക്ടര്‍ ഫ്രാൻസിസ് വെർകാമ്മൻ പറഞ്ഞു. ഹിപ്പോകള്‍ക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ മൃഗശാല ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.