TVS Ntorq 125 : ഇന്ത്യൻ നിർമ്മിത ടിവിഎസ് എന്‍ടോര്‍ഖ് ഇനി ഫിലിപ്പീൻസിലും
രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‍സിന്‍റെ (TVS Motors) 125 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്‍പായിരുന്നു എന്‍ടോര്‍ഖ് (TVS Ntorq). ഇപ്പോഴിതാ ടിവിഎസ് മോട്ടോർ കമ്പനി, തങ്ങളുടെ ജനപ്രിയ എൻടോർക്ക് 125 സ്‌കൂട്ടർ ഫിലിപ്പീൻസ് (Philippines) വിപണിയിൽ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ 125 സിസി സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയമായ സ്‌പോർട്ടി സ്‌കൂട്ടറുകളിലൊന്നായാണ് എൻടോർഖ് 125 പുറത്തിറങ്ങുന്നത്. ഫിലിപ്പൈൻസിലെ യുവ ഉപഭോക്താക്കളെ’ ലക്ഷ്യമിട്ടാണ് ടിവിഎസിന്‍റെ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.