ഗോവയിൽ ആദിവാസി സ്ത്രീകൾക്കൊപ്പം ചുവടുവച്ച് പ്രിയങ്ക ഗാന്ധി

0

പനാജി: 2022 ലെ ഗോവ (Goa) തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് പാർട്ടി (Congress). ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധിക്ക് (Rahul Gandhi) പിന്നാലെ ഗോവയിൽ സന്ദർശനം നടത്തുകയാണ് പ്രിയങ്ക ഗാന്ധി (Priyanka Gandhi). വെള്ളിയാഴ്ചയാണ് പ്രിയങ്ക ഗോവയിലെത്തിയത്. റാലികളിൽ പങ്കെടുത്ത പ്രിയങ്ക, പരിപാടിയിൽ ഒരുക്കിയ  ആദിവാസി വിഭാഗത്തിന്റെ നൃത്തത്തിനൊപ്പം ചുവടുവച്ചു. ഇതിന്റെ വീഡിയോ കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്. മോർപിർല ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു പ്രിയങ്ക നൃത്തം ചെയ്തത്. 

You might also like