PG Doctors Strike : ‘1000 പേരുടെ കുറവുള്ളപ്പോൾ പകരം നൽകുന്നത് 373 പേരെ’; ആരോഗ്യമന്ത്രിയെ തള്ളി കെഎംപിജിഎ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ (veena george) തള്ളി കെഎംപിജിഎ. നിയമിക്കുന്ന നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ എണ്ണം പര്യാപ്തമല്ല. പി ജി ഡോക്ടർമാർ (PG Doctors) മാത്രമായി ആയിരം പേരുടെ കുറവുണ്ട്. എന്നാൽ, പകരം നൽകുന്നത് 373 പേരെ മാത്രമാണെന്നാണ് ആക്ഷേപം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയോഗിക്കുന്നത് 50 പേരെ മാത്രമാണ്. 4% സ്റ്റൈപ്പൻഡ് വർധനവ് ഉറപ്പ് 4 മാസം മുൻപ് നൽകിയതാണെന്നും സമരക്കാന്‍ വിമര്‍ശിക്കുന്നു. ഈ സഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് പി ജി ഡോക്ടർമാരുടെ തീരുമാനം. അധ്യാപകർ അടക്കം കൂടുതൽ സംഘനകൾ പി ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ അറിയിച്ചു.