Governor : സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷം, പദവി ഒഴിയാൻ തയ്യാര്‍;സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ
ദില്ലി: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷമാണെന്ന് ഗവര്‍ണര്‍ (Governor) വിമര്‍ശിച്ചു. ഉന്നതപദവികളിൽ ഇഷ്ടക്കാരെ നിയമിക്കുന്നു. തിരുത്താൻ പരമാവധി ശ്രമിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാൻസലർ ഭരണഘടന പദവിയല്ലാത്തതിനാൽ ഒഴിയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.