‘പിജി ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറണം, ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്’: വീണാ ജോർജ്
സമരത്തിൽ നിന്ന് പി ജി ഡോക്ടർമാർ പിൻമാറണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമുണ്ടാകരുത്. ഡോക്ടർമാരുടെ അവകാശങ്ങൾക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.