പി.ജി ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും; സമരരീതിയില്‍ മാറ്റമുണ്ടാകില്ല
ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതോടെ പി.ജി ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. സമരരീതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോഴും വ്യക്തത വരുത്താന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരുടെ നിയമനത്തിലും സ്റ്റൈപെന്‍ഡ് അടക്കമുള്ള ആവശ്യങ്ങളിലും സര്‍ക്കാര്‍ പറയുന്ന കാര്യം സ്വീകാര്യമല്ലെന്ന് പി.ജി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇക്കാര്യങ്ങളില്‍ രേഖാമൂലം വ്യക്തത വരുത്തണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.