0

കർണാടക മതപരിവർത്തന വിരുദ്ധ ബില്ലിൽ 10 വർഷം വരെ തടവ് ശിക്ഷക്ക് നിർദേശം; ബില്ല് നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി

ബംഗളുരു: കർണാടകയിൽ നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ അടക്കം നിർദ്ധിഷ്ട നിയമത്തിന്റെ കരട്ബിലിൽ കടുത്ത വ്യവസ്ഥകൾ. ബാലപ്രയോഗത്തിന്റെയോ നിർബന്ധതിന്റെയോ അടിസ്ഥാനത്തിൽ മതപരിവർത്തനത്തിന് സൗകര്യം ഒരുക്കിയ വ്യക്തിക്ക് ‘തെളിവിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം’ ചുമത്തുമെന്ന് കരടിൽ നിർദേശിക്കുന്നു.

“തെറ്റിദ്ധരിച്ചോ, ബലം പ്രയോഗിച്ചോ, വഞ്ചനയിലൂടെയോ, ആനുകൂല്യങ്ങൾ നൽകിയോ, വശികരണം അല്ലെങ്കിൽ വിവാഹത്തിന് വേണ്ടിയോ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയുന്നത്” തടയുക എന്നതാണ് മത വിശ്വാസ സ്വാതന്ത്ര്യ സംരക്ഷണ അവകാശ ബില്ല് ലക്ഷ്യമിടുന്നത്. നിർദ്ധിഷ്ട ബില്ലിന് കീഴിൽ രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങൾ തിരിച്ചറിയാവുന്നതും ജാമ്യം ലഭിക്കാത്തതും ആണ്.

തടവ് 3 മുതൽ 5 വർഷം വരെയും ഏകദേശം 25,000 രൂപ പിഴയുമാണ് ശിക്ഷ. പ്രായപൂർത്തി ആകാത്തവരെയോ സ്ത്രീയെയോ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗത്തിൽ ഉൾപ്പെട്ട വ്യക്തിയേയോ ഉൾപ്പെടുത്തിയുള്ള മതപരിവർത്തനത്തിന് 50,000 രൂപ പിഴയും പിഴയോടെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

You might also like