ഫിലിപ്പ് പാസ്റ്ററുടെ വേർപാട് സ്വർഗത്തിന് ഒരു ആദായമാണെങ്കിലും സുവിശേഷ ലോകത്തിന് കനത്ത നഷ്ടം തന്നെയെന്ന് അഡ്വ. വിഎസ് ജോയ്
പുനലൂർ: അന്ത്യകാല സഭാപിതാക്കന്മാരിൽ അഗ്ര സ്ഥാനം അലങ്കരിച്ചിരുന്ന പ്രിയപ്പെട്ട ഫിലിപ്പ് പാസ്റ്ററുടെ വേർപാടിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുതുകയാണെന്ന് അഡ്വ. വിഎസ് ജോയ് ഡിസിസി പ്രസിഡന്റ്, മലപ്പുറം.
. ദീർഘമായ 74 വർഷകാലം ഭൂമിയിൽ ദൈവം തനിക്ക് നൽകിയ ആയുഷ്കാലമൊക്കെയും സഭയ്ക്കും സമൂഹത്തിനും സ്വദേശത്തിനും ഒക്കെയും ആശ്വാസകരമായ ജീവിതം നയിച്ച് നല്ല ഓർമ്മകൾ സമ്മാനിച്ചു. ദൈവം തന്നിൽ അർപ്പിച്ചിരിക്കുന്ന മഹത്വമേറിയ ശുശ്രൂഷ നിർവഹിച്ചു ദൈവ സന്നിധിയിൽ ചേർക്കപ്പെട്ട പ്രിയപ്പെട്ട ഫിലിപ്പ് പാസ്റ്ററുടെ ജീവിതം ഒറ്റ വാക്കിൽ നിർവചിച്ചാൽ പത്തനംതിട്ട തോന്നിയാമലയിൽ ഉദിച്ചു പുനലൂരിലെ മുസാവരിക്കുന്നിൽ അസ്തമിച്ച ഒരു സൂര്യതേജസ്സായിരുന്നു പ്രിയപ്പെട്ട പാസ്റ്ററുടെ ജീവിതം.
വ്യക്തിപരമായ അദ്ദേഹവുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കുവാൻ കഴിഞ്ഞത് ജീവിതത്തിൽ ഒരു ധന്യതയായി കരുതുന്നു. അദ്ദേഹം ദോഹയിലും ഞങ്ങളുടെ നാടായ നിലമ്പൂരിലും ഒക്കെ സന്ദർശനം നടത്തുമ്പോൾ താമസത്തിനായി തിരഞ്ഞെത്തിരുന്നത് എന്റെ ഭാര്യ പിതാവിന്റെ വീട് ആയിരുന്നു. രണ്ടു വർഷം മുൻപ് ഏറ്റവും ഒടുവിൽ അദ്ദേഹം നിലമ്പൂരിൽ വന്നപ്പോൾ ചില ദിവസങ്ങൾ അദ്ദേഹത്തോടൊപ്പം ഒരു ഭവനത്തിൽ താമസിക്കുവാനും നല്ല നിമിഷങ്ങൾ ചിലവഴിക്കുവാനും കഴിഞ്ഞത് ഈ സന്ദർഭത്തിൽ ഓർത്തുപോവുകയാണ്. ലളിത ജീവിതം മുഖമുദ്രയാക്കിയ ഒരു പിതാവായിരുന്നു അദ്ദേഹം. ലാളിത്യത്തോടുള്ള ആഭിമുഖ്യവും ആഡംബരത്തോടെ ഉള്ള വൈമുഖ്യവും ജീവിതം മുദ്രയായി സ്വീകരിച്ചിട്ടുള്ള സഭാപിതാവായിരുന്നു അദ്ദേഹം. സൗമ്യതയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം ആയിരുന്നത്. പെരുമാറ്റത്തിലെ കുലീനത കൊണ്ട്, വിനയം കൊണ്ടും പരിചയപ്പെടുന്ന ഇടങ്ങളിൽ എല്ലാം ഹൃദയത്തിൽ ഇടം നേടിയ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. ഒരു നല്ല നായകനായി, ഒരു നല്ല ഇടയനായ, ഒരു നല്ല നടത്തിപ്പുകാരനായി എ.ജി പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച അദ്ദേഹത്തിന്റെ വേർപാട് സ്വർഗത്തിന് ഒരു ആദായമാണെങ്കിലും സുവിശേഷ ലോകത്തിന് ഒരു കനത്ത നഷ്ടം തന്നെയാണ്. ഒരുപാട് വിദ്യാർത്ഥികളെ വേദ ശാസ്ത്രപഠന രംഗത്തും വേദ വെളിച്ചത്തിന്റെ വിജ്ഞാനത്തിലേക്കും ഒരുപാട് തലമുറകളെ കൈപിടിച്ചു ആനയിക്കുവാൻ കഴിഞ്ഞിട്ടുള്ള ഒട്ടേറെ നിസ്തുല സംഭാവനകൾ സുവിശേഷ ലോകത്തിനു സമർപ്പിച്ചു കടന്നുപോയ അദ്ദേഹത്തിന്റെ ജീവിതം മാതൃകാപരമാണ്. അദ്ദേഹം അസ്തമിച്ചിരിക്കുന്നത് പ്രത്യാശയിലാണ്. ഈ ജീവിതത്തേക്കാൾ ഏറെ ജീവസുറ്റ ജീവിതം നേടണം എന്നുള്ളതായിരുന്നു. ഈ അരിഷ്ടമായ ജീവിതത്തേക്കാൾ ഏറെ ശ്രേഷ്ഠമായ ജീവിതം, ഈ നൈമിഷികമായ ജീവിതത്തേക്കാൾ ഏറെ നിത്യമായ ജീവിതം, ഈ നശ്വരമായ ജീവിതത്തേക്കാൾ ഏറെ അനശ്വരമായ ജീവിതം കരകതമാകണം എന്ന് ആത്മാർത്ഥമായ ആഗ്രഹത്തോട് ജീവിച്ചു ആ വലിയ പ്രത്യാശിൽ അസ്തമിച്ചിരിക്കുന്നു. പ്രത്യാശയോടെ തുറമുഖത്ത് വെച്ച് വീണ്ടും സന്ധിക്കാം എന്ന പ്രാർത്ഥനയോടെ ദുഃഖത്തിൽ ആയിരിക്കുന്ന ഏവരെയും സർവ്വശക്തനായ ദൈവം ആശ്വസിപ്പിക്കുമാറാകട്ടെ.