പുതുവൽസര ദിനമായ ശനിയാഴ്ച യു.എ.ഇയിൽ പൊതു അവധി

0

പുതുവൽസര ദിനമായ ശനിയാഴ്ച യു.എ.ഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ചാണ് സർക്കാർ ഹ്യൂമൻ റിസോഴ്സസ് വിഭാഗം പ്രസ്താവനയിൽ വ്യക്തമാക്കി. ഇതോടെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക. ഡിസംബർ 31 വെള്ളിയാഴ്ചയായതിനാലും ശനി, ഞായർ ദിവസങ്ങളിൽ പുതിയ അവധി സംവിധാനത്തിലും ഒഴിവു ലഭിക്കും. ഇതോടെ പുതുവൽസര ആഘോഷത്തിന്റെ അവധിക്ക് ശേഷം ജീവനക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടത് തിങ്കളാഴ്ചയായിരിക്കും.

You might also like