നിയമലംഘനങ്ങള്‍ക്ക് സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 15,088 വിദേശികള്‍
5,730 പേര്‍ അതിര്‍ത്തി നിയമലംഘകരും, 1,850 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 454 പേരെ അറസ്റ്റ് ചെയ്തതില്‍ 34 ശതമാനം യെമന്‍ പൗരന്മാര്‍, 59 ശതമാനം എത്യോപ്യക്കാര്‍, 7 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിങ്ങനെയാണ്. 21 പേര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ചെയ്ത 16 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.