കൊവിഡ് വാക്‌സിൻ: നാലാമത്തെ ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാകാൻ ഇസ്രായേൽ

0

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്താകെ പടരുന്ന സാഹചര്യത്തിൽ കൊവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി ഇസ്രായേൽ. 60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാനായി ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പദ്ധതിയെ സ്വാഗതം ചെയ്യുകയും നാലാം ഡോസ് നൽകുന്നതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

You might also like