‘ഉന്നത ജാതി’ക്കാരുടെ പ്രതിഷേധം; സ്‌കൂളിലെ ദലിത് പാചകക്കാരിയെ പിരിച്ചുവിട്ട് അധികൃതർ
ഉത്തരാഖണ്ഡിൽ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണം തയാറാക്കിയിരുന്ന ദലിത് സ്ത്രീയെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് അധികൃതർ. ‘ഉന്നത ജാതി’ക്കാരുടെ പ്രതിഷേധത്തിനു പിറകെയാണ് പിരിച്ചുവിടൽ. നിയമം നിയമവിരുദ്ധമായതിനാലാണ് പിരിച്ചുവിടുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചത്.