Joy to the World !! Presented by Gilgal Bible Institute

0

ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്രിസ്തുമസ് സന്ദേശവും സംഗീത വിരുന്നും.
ലോകത്തിൽ വലിയൊരു ജനസമൂഹം ഇന്ന് ക്രിസ്തുമസ്സ് എന്ന ആഘോഷത്തിലാണ്. പുൽക്കൂടൊരുക്കി, നക്ഷത്രവിളക്കുകൾ തൂക്കി, ക്രിസ്തുമസ്സ് ട്രീയൊരുക്കി കരോൾ ഗാനം പാടിയും പള്ളിയിൽ പോയുമൊക്കെ യേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുകയാണ്….ലോകമെങ്ങും എല്ലാവരും ഈ ആഘോഷത്തെ ഏറ്റെടുത്തിരിക്കുന്നു. മദ്യത്തിന്റെയും മറ്റും അകമ്പടിയും ഇത്തരം ആഘോഷത്തിലേക്ക് കടന്നു വരാറുണ്ട്.
എന്നാൽ എന്താണ് ക്രിസ്തുമസ്?
ക്രിസ്തുമസ് ക്രൈസ്തവവർ ആഘോഷിക്കേണ്ടതുണ്ടോ?
ഇങ്ങനെ ക്രിസ്തുവിന്റെ തിരുപ്പിറവിയോടുള്ള ബന്ധത്തിൽ നാം അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ ദൈവ വചന അടിസ്ഥാനത്തിൽ റവ. ഡോ. സാക് വർഗീസ്,യൂ എസ് എ (ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ) പ്രഘോഷിക്കുന്നു. ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇവാ. ലാലു ജേക്കബ് അദ്ധ്യക്ഷത വഹിക്കുന്നതും, ഇവാ. ഷാജൻ പാറക്കടവിൽ നേതൃത്വം നൽകുന്ന സെലിബ്രേറ്റ്സ് കോട്ടയം ശ്രുതി മധുരമായ ഗാനങ്ങൾ ആലപിക്കുന്നതുമാണ്. സൂം പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിരിക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Join Zoom Meeting
https://us02web.zoom.us/j/81863584746?pwd=MzBkK3JlQWQ2MnBuWG5IV2k2R1pqQT09

Meeting ID: 818 6358 4746
Passcode: 691767

You might also like