ശമ്പളക്കരാർ ഒപ്പിട്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകൾ

0

ശമ്പളക്കരാർ ഈ മാസം ഒപ്പിട്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകൾ. ജനുവരിയിലെ മന്ത്രിതല ചർച്ച ബഹിഷ്‌ക്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. സർക്കാർ വാക്കുപാലിക്കാൻ തയ്യാറാകണമെന്നും ഉദ്യോഗസ്ഥർ ഭരണത്തിൽ കൈകടത്തുന്നത് തടയണമെന്നും ആവശ്യം ഉന്നയിച്ചു. മാരത്തൺ ചർച്ചകൾക്ക് ശേഷം ഈ മാസം ഒമ്പതിന് ഗതാഗത മന്ത്രി ആൻറണി രാജുവുമായി നടത്തിയ അവസാനവട്ട ചർച്ചയിലാണ് കെ.എസ്.ആർ.ടി.സി. ശമ്പള പരിഷ്‌ക്കരണത്തിന് അനുമതിയായത്. ജനുവരി മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന ഉറപ്പും നൽകി. എന്നാൽ കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി. സിഎംഡി വിളിച്ച ചർച്ചയിൽ കരാർ ഒപ്പിടുന്നതിനു മുമ്പ് തുടർ ചർച്ചകൾ വേണമെന്നാണ് അറിയിച്ചത്. അതിനായി ജനുവരി മൂന്നിന് യൂണിയനുകളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചിട്ട് ഇനിയെന്ത് ചർച്ചയെന്നാണ് യൂണിയനുകളുടെ ചോദ്യം. കരാർ അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കാനാണ് തീരുമാനം.

You might also like