ഡൽഹിയിലെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്
ഡൽഹിയിലെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 496 പുതിയ കേസുകളും ഒരു മരണവും രേഖപ്പെടുത്തി. ജൂൺ 2 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്്. പുതിയ കേസുകളിൽ 142 കേസുകൾ ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.