ഒരാഴ്ചക്കിടെ നാലിരട്ടി വർധനവ്, ഇന്നലെ മാത്രം 21 ശതമാനം; പിടിവിട്ട് ഒമിക്രോൺ

0

രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊറോണയുടെ വ്യാപനം കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ മാത്രം രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 27553 പേർക്ക് കൊറോണ ബാധിച്ചു. രാജ്യത്ത് പുതിയ കോവിഡ് കേസുകളിൽ 21 ശതമാനം വർധനവാണുണ്ടായതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 284 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മൂന്നിന് ശേഷം പ്രതിദിന കേസുകൾ 22,000 കടക്കുന്നതാണ് വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച 22,775 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം  3,48,89, 132 ആണ്. ചികിത്സയിൽ തുടരുന്ന കൊവിഡ് രോഗികളുടെ എണ്ണം 1,22,801 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനമാണ്. 88 ദിവസങ്ങൾക്ക് ശേഷമാണ് പോസറ്റിവിറ്റി നിരക്ക് രണ്ടു ശതമാനം കടക്കുന്നത്.

You might also like