സുഡാനില്‍ ജനകീയ പ്രക്ഷോഭം തുടരുന്നു; ഇന്നലെ മാത്രം മരിച്ചത് മൂന്നു പേര്‍
സൈനിക ഭരണത്തിനെതിരെ ആയിരക്കണക്കിനാളുകളാണ് സുഡാനിലെ തെരുവുകളിൽ പ്രതിഷേധിക്കുന്നത്. സൈനിക ആസ്ഥാനത്തേക്കുള്ള പ്രധാന തെരുവുകൾ അടച്ചിട്ടും സുരക്ഷ ശക്തമാക്കിയിട്ടും ജനരോഷം സുഡാനിൽ അടങ്ങിയില്ല. തിങ്കളാഴ്ച പ്രധാനമന്ത്രി ഹംഡോക് രാജി വച്ചതിന് ശേഷവും ജനാധിപത്യഭരണം ആവശ്യപ്പെട്ടുള്ള റാലികൾ തുടരുകയാണ്. വ്യാഴാഴ്ച മാത്രം സൈന്യം കൊലപ്പെടുത്തിയത് മൂന്ന് സുഡാനി പൗരന്മാരെയാണ്. ജനതക്കെതിരെയുള്ള സൈന്യത്തിന്‍റെ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഈ മൂന്ന് കൊലപാതകവും. സൈനിക അട്ടിമറിക്ക് ശേഷം 60 പേരെയാണ് ഇതിനോടകം സൈന്യം വധിച്ചത്.