തൊഴിലാളികള്‍ക്ക് ബലദിയ കാര്‍ഡില്ലെങ്കില്‍ 2000 റിയാല്‍ വീതം പിഴ; ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും

0

തൊഴിലാളിക്ക് ബലദിയ കാര്‍ഡില്ലാത്ത സാഹചര്യത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പല്‍-ഗ്രാമീണ കാര്യ-ഭവന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച മുതലാണ് ഓരോ തൊഴിലാളിക്കും ആവശ്യമായ ബലദിയ കാര്‍ഡ് ഇല്ലെങ്കില്‍ 2000 റിയാല്‍ വീതം പിഴ ചുമത്തുക. ഇതേ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഈ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

You might also like