പെട്രോൾ വാഹനങ്ങൾ തീപിടിച്ചാൽ പൊട്ടിത്തെറിക്കും, വൈദ്യുതി വാഹനങ്ങൾ കൂടുതൽ സുരക്ഷിതം
വൈദ്യുതി വാഹനങ്ങളെ അപേക്ഷിച്ച് പെട്രോളില്‍ ഓടുന്ന വാഹനങ്ങള്‍ തീ പിടിക്കാനുള്ള സാധ്യത പത്ത് ഇരട്ടിയാണെന്ന് പഠനം. പെട്രോള്‍, വൈദ്യുതി, ഹൈബ്രിഡ് എന്നീ വാഹനങ്ങളായിരുന്നു പഠനവിധേയമാക്കിയത്. അമേരിക്കയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്(NTBS), ബ്യൂറോ ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ്(BTS), Recalls.gov എന്നിവയിലെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് AutoInsuranceEZ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.