വി.എസ് അച്യുതാനന്ദന് കോവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലവിൽ വന്നു. മറ്റന്നാളും ഈ മാസം മുപ്പതിനും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. ജില്ലകളെ മൂന്നാക്കി തരം തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതോടെ ടി.പി.ആർ കണക്കാക്കി ജില്ലാ കലക്ടർമാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലനിൽക്കില്ല.