കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും കൊവിഡ്; നിയന്ത്രണം ഏർപ്പെടുത്തി
കോട്ടയം: മധ്യകേരളത്തിലെ പ്രധാന സർക്കാർ ആതുരാലയമായ കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂട്ട കൊവിഡ് ബാധ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ 30 ഡോക്ടർമാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ജീവനക്കാരിൽ 30 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.