രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 3.47 ലക്ഷത്തിലധികം പോസിറ്റീവ് കേസുകളും 703 മരണങ്ങളും സ്ഥിരീകരിച്ചു

0



ദില്ലി: രാജ്യത്ത് കുതിച്ചുയർന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 3,47,254 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്നലത്തെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ വർധന. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനത്തിൽ നിന്ന് 17.94 ശതമാനമായി ഉയർന്നു. ഇന്നലെ 703 പേർ രോഗം ബാധിച്ച് മരിച്ചു.

കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിശക്തം. ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. രാജ്യത്താകെ ഒമിക്രോൺ രോഗികളുടെ എണ്ണം 9,692 ആയി ഉയർന്നു

You might also like