രണ്ട് മിനുട്ടിനകം എയർക്രാഫ്റ്റ്, മണിക്കൂറിൽ 160 കി.മി വേഗം, ‘പറക്കും കാറിന്’ യോഗ്യത സർട്ടിഫിക്കറ്റ്

0

രണ്ട് മിനുട്ട് 15 സെക്കൻഡ് കൊണ്ട് കാറിൽനിന്ന് എയർക്രാഫ്റ്റായി മാറുകയും മണിക്കൂറിൽ 160 കി.മി വേഗത്തിൽ 8000 ഫീറ്റ് (2500മീറ്റർ) ഉയരത്തിൽ പറക്കുകയും ചെയ്യുന്ന ‘പറക്കും കാറിന്’ യോഗ്യത സർട്ടിഫിക്കറ്റ്. സ്‌ലോവാക് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് പറക്കും കാറിന് എയർവേർത്തിനസ് സർട്ടിഫിക്കറ്റ് നൽകിയത്. 70 മണിക്കൂർ നീണ്ടുനിന്ന പരീക്ഷണപറക്കലിനും 200ലേറെ ടേക്ഓഫ്, ലാൻഡിങുകൾക്കും ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കമ്പനി അറിയിച്ചു. എയർകാർ സർട്ടിഫിക്കറ്റ് കിട്ടിയത് വഴി കൂടുതൽ കാറുകൾ നിർമിച്ച് വിപണിയിലിറക്കാനാകുമെന്ന് നിർമാതാവായ പ്രഫസർ സ്‌റ്റേഫൻ ക്ലെയ്ൻ പറഞ്ഞു. എയർകാറുകൾ മധ്യദൂര യാത്രകളുടെ രീതി തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

You might also like