‘തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം നിയന്ത്രിക്കുന്നു’: ട്വിറ്ററിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

0

ട്വിറ്ററിൽ തന്നെ പിന്തുടരുന്നവരുടെ എണ്ണം മനഃപ്പൂർവ്വം കുറയ്ക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിന് കത്തെഴുതി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ട്വിറ്ററിൽ സജീവമാകുന്നതിലും തന്റെ സ്വാധീനം വർധിപ്പിക്കുന്നതിൽനിന്നും ബോധപൂർവം തന്നെ തടയുന്നതിനുമായി കേന്ദ്രസർക്കാർ ക്യാംപെയിൻ നടത്തുന്നതായി കത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനുള്ള കേന്ദ്രനീക്കത്തിന് ട്വിറ്റര്‍ കൂട്ടുനില്‍ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘മുമ്പ് തനിക്ക് പ്രതിമാസം രണ്ട് ലക്ഷത്തോളം ഫോളോവേഴ്സിനെ പുതുതായി ലഭിച്ചിരുന്നു. എന്നാൽ 2021 ആഗസ്റ്റ്​ മുതൽ തന്നെ പിന്തുടരുന്നവരുടെ എണ്ണം 2500 ആയി കുറഞ്ഞു. ഇപ്പോൾ ത​ന്റെ ട്വിറ്റർ ഫോളോവേഴ്സ് 19.5 ദശലക്ഷമായി മരവിച്ചിരിക്കുകയാണെന്നും’ ട്വിറ്ററിന് അയച്ച കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മുഴുവൻ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഈ കത്തെഴുതുന്നതെന്നും രാഹുല്‍ പറഞ്ഞു. ഡിസംബർ 27 ന് എഴുതിയ കത്തിലെ വിശദാംശങ്ങൾ എൻഡിടിവിയാണ് പുറത്തുവിട്ടത്. 

You might also like