കോവിഡ് ധനസഹായം വേഗത്തിലാക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറിയുടെ നിർദേശം

0

കോവിഡ് ധനസഹായം വേഗത്തിലാക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടെ നിർദേശം. ക്യാമ്പുകൾ നടത്തിയും ഭവന സന്ദർശനം നടത്തിയും അർഹരായവരെ കണ്ടെത്തി രണ്ടു ദിവസത്തിനകം തുക നൽകണമെന്നാണ് ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയത്. എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ 36000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്. കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുകയാണ്. ഇതുവരെ 3794 കുട്ടികളെയാണ് അർഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ തയ്യാറാക്കിയ ബാല്സ്വരാജ് പോട്ടർലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്. ജില്ലാ കളക്ടർ മഖേന കുട്ടികളുടെ വേരിഫിക്കേഷൻ നടത്തി പി. എം. കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം നൽകുക. ജില്ലാ കളക്ടർമാർ 101 കുട്ടികളുടെ വേരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

You might also like