2021ലെ ആഗോള ഭക്ഷ്യസുരക്ഷാ സൂചിക; അറബ് ലോകത്ത് ഒന്നാമത് ഖത്തര്‍

0

ദോഹ: 2021ലെ ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍. എക്കണോമിസ്റ്റ് ഇന്റലിജന്‍സ് റിസര്‍ച്ച് യൂണിറ്റ്(ജിഎഫ്എസ്‌ഐ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഖത്തറിന്റെ ഈ നേട്ടം. ആഗോളതലത്തില്‍ 24ാം സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്. 2020ല്‍ 113 രാജ്യങ്ങള്‍ക്കിടയില്‍ 37ാം സ്ഥാനത്തെത്തിയ ഖത്തര്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 2021ല്‍ 24ാം സ്ഥാനത്തെത്തിയതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയരക്ടര്‍ ഡോ. മസൂദ് ജറല്ല അല്‍ മാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

You might also like