ജോ ബൈഡന്‍ സന്ദര്‍ശിക്കാനിരിക്കെ പിറ്റ്സ്ബര്‍ഗില്‍ പാലം തകര്‍ന്നു വീണു
അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ സന്ദര്‍ശിക്കാനിരിക്കെ പിറ്റ്സ്ബര്‍ഗില്‍ പാലം തകര്‍ന്നു വീണു. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബറില്‍ ഒപ്പുവച്ച 1 ട്രില്യണ്‍ ഡോളര്‍ ഉഭയകക്ഷി ഇന്‍ഫ്രാസ്ട്രക്ചര്‍ പാക്കേജിനായി ബൈഡന്‍ പെന്‍സില്‍വാനിയ നഗരത്തിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പാലം തകര്‍ന്ന് വീണത്.പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഫോര്‍ബ്‌സ്, ബ്രാഡോക്ക് അവന്യൂവുകള്‍ക്ക് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പിറ്റ്‌സ്ബര്‍ഗ് പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാലത്തിനടിയില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കാന്‍ യുഎസ് ആര്‍മി റിസര്‍വ് അംഗങ്ങള്‍ തിരച്ചല്‍ നടത്തുന്നുണ്ടെന്നും പ്രദേശത്ത് വന്‍ വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതായും പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.