70 വര്‍ഷം ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു; അവസാനം പിടിയില്‍

0

ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്ന പലരേയും നാം കാണാറുണ്ട്. എന്നാല്‍ വൈകാതെ ലൈസന്‍സെടുക്കാറാണ് പതിവ്. എന്നാല്‍ 70 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്ന ഒരാളുണ്ട് യു.കെയിലെ നോട്ടിംഗ് ഹാമില്‍. ബുധനാഴ്ച വൈകുന്നേരം നോട്ടിംഗ്ഹാമിലെ ബുള്‍വെല്ലിലെ ടെസ്‌കോ എക്സ്ട്രായ്ക്ക് സമീപം പട്രോളിംഗിനിടെ ആണ് ഇയാളെ പോലീസ് ആളെ പിടികൂടിയത്. 70 വര്‍ഷത്തിലേറെയായി ലൈസന്‍സോ ഇന്‍ഷുറന്‍സുകളോ ഇല്ലാതെയാണ് താന്‍ വാഹനമോടിക്കുന്നതെന്നാണ് പരിശോധനയ്ക്കിടെ തടഞ്ഞ പൊലീസുകാരോട് ഡ്രൈവര്‍ പറഞ്ഞത്. 1938-ല്‍ ആണ് അദ്ദേഹം ജനിച്ചത്. തന്റെ 12 വയസ്സ് മുതല്‍ ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലാതെയാണ് വാഹനമോടിക്കുന്നത്. ഒരിക്കലും തന്നെ പൊലീസ് തടഞ്ഞിട്ടില്ലെന്നും ഇയാള്‍ പറയുന്നു.

You might also like