വിമാനയാത്ര ഇനി ‘ചീപ്പാകും’; ടാറ്റയ്ക്കു പിന്നാലെ മത്സരത്തിനൊരുങ്ങി ആകാശയും ജെറ്റ് എയർവേസും എത്തുന്നു
ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്രാ ചെലവ് കുത്തനെ കുറയാൻ സാധ്യത. യാത്രക്കാർക്ക് കൂടുതൽ ലാഭകരമാകുന്ന തരത്തിലുള്ള മത്സരത്തിനാണ് ആഭ്യന്തര വിമാന സർവീസ് വിപണി സാക്ഷ്യംവഹിക്കാൻ പോകുന്നത്. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഇതോടെ മറ്റ് കമ്പനികളും പുതിയ മാറ്റങ്ങളുടെ ഭാഗമാകാൻ നിർബന്ധിതരാകുമെന്നുറപ്പാണ്.ഓഹരി വിപണിയിലെ രാജാവായ ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ വരുന്ന വിമാനകമ്പനി ‘ആകാശ എയർ’ തന്നെയാകും ഇന്ത്യൻ വ്യോമയാനരംഗത്ത് പുതിയ മത്സരങ്ങൾക്ക് തുടക്കമിടുക. എല്ലാവർക്കും താങ്ങാനാകുന്ന തരത്തിലേക്ക് വിമാനയാത്രയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ എയർ എത്തുന്നത്. അടുത്ത ജൂണോടെ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.