കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം; മന്ത്രി ഡോ.ആര്‍ ബിന്ദുവിനെതിരായ ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും

0

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവിന് എതിരായ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്നാണ് ഹര്‍ജി. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഗവര്‍ണര്‍ക്ക് അയച്ച് കത്തുകളുടെ അനുബന്ധ ഫയലുകള്‍ ഇന്ന് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ആര്‍.റഷീദും തുടര്‍ വാദം കേള്‍ക്കും. ഓണ്‍ലൈയിനായാണ് കേസ് കോടതി പരിഗണിക്കുന്നത്.ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയുമോ എന്ന സംശയം നേരത്തേ ലോകായുക്ത പ്രകടിപ്പിച്ചിരുന്നു. ഡോ ആര്‍ ബിന്ദു കത്തെഴുതിയത് ഏത് പദവി ഉപയോഗിച്ചാണെന്നത് വ്യക്തമാക്കണം. മന്ത്രി എന്ന നിലയിലാണോ പ്രോ ചാന്‍സലര്‍ എന്ന നിലയിലാണോ കത്തെഴുതിയത്. സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്ന് മന്ത്രി എന്ന നിലയിലാണെന്ന് പറഞ്ഞ ലോകായുക്ത വി സി യെ പുനര്‍നിയമിക്കണമെന്ന ശുപാര്‍ശക്കത്ത് പ്രൊ ചാന്‍സലര്‍ പദവി ഉപയോഗിച്ചാണെന്നും പ്രൊ ചാന്‍സലര്‍ പദവിയിലാണ് ശുപാര്‍ശകളെങ്കില്‍ ഇടപെടാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.

You might also like